
കൊച്ചി: രാജ്യത്തിന്റെ അഭിമാന കായികതാരവും രാജ്യസഭാം അംഗവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ അദ്യക്ഷയുമായ പി ടി ഉഷയുടെ ഏക മകൻ ഡോ. വിസ്നേഷ് ഉജ്ജ്വൽ വിവാഹിതനായി. കൊച്ചിയിൽ ലെ മെറിഡിയൻ ഹോട്ടലിൽ വെച്ചാണ് വിവാഹം നടന്നത്. ഒട്ടേറെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.
കൊച്ചി വൈറ്റില ചെല്ലിയന്തര ശ്രീരാം കൃഷ്ണയിൽ അശോക് കുമാറിന്റെയും ഷിനിയുടെയും മകൾ കൃഷ്ണ ആണ് വധു. എംബിബിഎസ് സ്പോർട്സ് മെഡിസിൻ പഠനം പൂർത്തിയാക്കിയ ഡോ. വിസ്നേഷ് ഉജ്ജ്വൽ ഡോക്ടറാണ്.
വിവാഹത്തിന് കേന്ദ്ര കായിക മന്ത്രി മൺസൂക് മാണ്ഡവ്യ. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനാബാൾ, കേന്ദ്ര പാർലമെൻററി കാര്യ സഹമന്ത്രി എൽ.മുരുകൻ, കേന്ദ്ര ഫിഷറീസ് വകുപ്പ് സഹ മന്ത്രി ജോർജ് കുര്യൻ , സന്തോഷ് കുമാർ എംപി , ജോസ് കെ മാണി എംപി , ജോൺ ബ്രിട്ടാസ് എംപി, ഫ്രാൻസിസ് ജോർജ് എംപി, ഗോവ മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ള, മുൻ കേന്ദ്രമന്ത്രിവി മുരളീധരൻ, പി കെ കൃഷ്ണ ദാസ് , ഗോകുലം ഗോപാലൻ, നടനും സംവിധായകനുമായ ശ്രീനിവാസൻ, സംവിധായകൻ വിനയൻ തുടങ്ങി നിരവധി പൗര പ്രമുഖരും വ്യവസായികളും കലാകാരന്മാരും ചടങ്ങിൽ എത്തിച്ചേർന്നു.
Photo Courtesy - Google








